അതാണ് മര്യാദ : കർഷകരിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ച് കേന്ദ്രമന്ത്രിമാർ

ന്യുഡൽഹി : കർഷക സമരം പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ കർഷകരുടെ അടുക്കളയിൽ നിന്ന് ഭക്ഷണം കഴിച്ച് കേന്ദ്രമന്ത്രി നരേന്ദ്ര തോമറും,പീയുഷ് ഗോയലും. കർഷകരുമായി നടന്ന ആറാം വട്ട ചർച്ചയ്ക്കിടെയാണ് കർഷകരുണ്ടാക്കിയ ഭക്ഷണം കഴിച്ച് ഇരുവരും ശ്രദ്ധ നേടിയത്.

നേരത്തെ ചർച്ചയ്ക്കായി പാർലമെന്റിലെത്തിയ കർഷകർ സർക്കാർ നൽകിയ ഭക്ഷണം നിരസിച്ചിരുന്നു ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രിമാർ കർഷകരിൽ നിന്നും ഭക്ഷണം കഴിച്ചത് മികച്ച മാതൃകയാണെന്നും മര്യാദയാണെന്നും സോഷ്യൽ മീഡിയയിലടക്കം ആളുകൾ പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു