ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള നേതാവ് മോദി ; അമേരിക്കൻ കമ്പനിയുടെ സർവേ ഫലം പുറത്ത്

ന്യുഡൽഹി : ലോകരാജ്യങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേദ്രമോദിയുടെ സ്വീകാര്യത വർദ്ധിക്കുന്നു. ലോകനേതാക്കളുടെ ഇടയിൽ ഏറ്റവും സ്വീകാര്യതയുള്ള നേതാക്കളിൽ ഒന്നാമത് നരേന്ദ്രമോദിയെന്നാണ് അമേരിക്കൻ കമ്പനി നടത്തിയ സർവേയിൽ പറയുന്നത്. 12 ലോക നേതാക്കളിൽ നിന്നാണ് നരേന്ദ്രമോഡിയെ തെരെഞ്ഞെടുത്തത്.

ഡൊണാൾഡ് ട്രംപ്,ഇമ്മാനുവൽ മാക്രോൺ,സ്‌കോട്ട് മോറിസൺ,ജസ്റ്റിൻ ദ്രൂണോ,ആംഗലേ മാർക്കൽ,ജെയ്റ് ബോൾസാന്റൊ,എന്നീ പ്രമുഖ ലോകനേതാക്കളുടെ പട്ടികയിൽ നിന്നാണ് മോദിയെ ഒന്നാമനായി തെരെഞ്ഞെടുത്തത്. പതിമൂന്നോളം രാജ്യങ്ങളിലെ യുവാക്കൾക്കിടയിൽ നടത്തിയ സർവേയിലാണ് നരേന്ദ്രമോദി ലോകത്തിലെ സ്വീകാര്യതയുള്ള നേതാക്കളുടെ പട്ടികയിൽ ഒന്നാമതെത്തിയത്.