പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ ഗോ എയർ പൈലറ്റിനെ കമ്പനി പിരിച്ച് വിട്ടു

ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അസഭ്യം പറഞ്ഞ ഗോ എയർ പൈലറ്റിനെ കമ്പനി ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ഗോ എയർ പൈലറ്റായ മാലിക്കിനെതിരെയാണ് കമ്പനി നടപടി സ്വീകരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററിൽ അസഭ്യം പറയുകയും പിന്നീട് ട്വിറ്റെർ അകൗണ്ട് ലോക്ക് ചെയ്ത് വയ്ക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെയാണ് ഇയാളെ കമ്പനി പിരിച്ച് വിട്ടത്. ഇത്തരം പ്രവർത്തി കമ്പനി വച്ച് പൊറുപ്പിക്കില്ലെന്ന് എയർ ഗോ വക്താവ് പ്രതികരിച്ചു.