ഒടുവിൽ സമ്മതിച്ചു ; ബലാകോട്ടിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടിരുന്നു

ഇന്ത്യൻ സൈനികർ ബാലകോട്ടിൽ നടത്തിയ മിന്നലാക്രമണത്തിൽ 300 ഭീകരർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ മുൻ നയതന്ത്ര പ്രതിനിധിയുടെ വെളിപ്പെടുത്തൽ. വാർത്ത ചാനലിലെ ചർച്ചയ്ക്കിടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യൻ സേന ബലാകോട്ടിൽ ഭീകര പരിശീലന കേന്ദ്രങ്ങൾക്ക് നേരെ മിന്നലാക്രമണം നടത്തിയത്.

ആക്രമണത്തിൽ നിരവധി ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യ നേരത്തെ വ്യക്തമാക്കിയെങ്കിലും പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. ഇന്ത്യൻ ആർമിയുടെ ബാലകോട്ട് ആക്രമണത്തിൽ മുന്നൂറോളം ഭീകരർ കൊല്ലപ്പെട്ടതായാണ് ഇപ്പോൾ അഗാ ഹിലാലി വ്യക്തമാക്കിയത്. അതെ സമയം കോൺഗ്രസ്സ് ഇടത് പക്ഷ പാർട്ടികൾ ബാലകോട്ട് ആക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടിട്ടില്ലെന്ന പാകിസ്ഥാൻ വാദം ആംഗീകരിക്കുകയും ഇന്ത്യൻ ആർമിയോട് തെളിവുകൾ ആവിശ്യപെടുകയും ചെയ്തിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു