ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേര് പിന്തുടരുന്ന രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യുഡൽഹി : ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേര് പിന്തുടരുന്ന സജീവ രാഷ്ട്രീയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആയിരുന്നു മുന്നിലെങ്കിലും കാപ്പിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധപ്പെട്ട് ട്രംപിന്റെ ട്വിറ്റര് അകൗണ്ട് സ്ഥിരമായി അടച്ച് പൂട്ടിയതോടെയാണ് നരേന്ദ്രമോദി ഒന്നാമതെത്തിയത്. നിലവിൽ നരേന്ദ്രമോദിയെ 64.7 ദശലക്ഷം പേർ ഫോളോ ചെയ്യുന്നുണ്ട്. ട്രംപിനെ 88.7 ദശലക്ഷം പേരാണ് ഫോളോ ചെയ്തിരുന്നത്.

അഭിപ്രായം രേഖപ്പെടുത്തു