രാജ്യത്തെ ഏറ്റവും വലിയ വേസ്റ്റ് ബക്കറ്റാണ് ബിജെപിഎന്ന് മമത ബാനർജി

ദില്ലി : മറ്റുള്ള രാഷ്ട്രീയ പാർട്ടികൾ പുറംതള്ളുന്ന അഴിമതിക്കാരും കൊള്ളരുതാത്തതുമായ നേതാക്കളെ ഇടാൻ പറ്റിയ വെസ്റ്റ് ബക്കറ്റാണ് ബിജെപിയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി രാജ്യത്തെ ഭക്ഷ്യ ക്ഷാമത്തിലേക്ക് നയിക്കുകയാണെന്നും കർഷകരുടെ ആവിശ്യം പരിഗണിച്ച് കാർഷിക ബിൽ ഉടൻ റദ്ധാക്കണമെന്നും മമത ബാനർജി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ജങ്ക് പാർട്ടിയാണ് ബിജെപി മറ്റുള്ള പാർട്ടികൾ പുറം തള്ളുന്ന അഴിമതിക്കാരെയും ചീഞ്ഞതുമായ ആളുകളെ നിക്ഷേപിക്കുന്ന വേസ്റ്റ് ബോക്‌സാണ് ബിജെപിയെന്നും മമത പരിഹസിച്ചു.