കൊറോണ വാക്സിൻ നൽകിയ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ബ്രസീൽ

കൊറോണ വാക്സിൻ നൽകിയ ഇന്ത്യയ്ക്കു നന്ദി അറിയിച്ച് ബ്രസീൽ. ഇന്ത്യ നൽകിയ കൊറോണ പ്രതിരോധ മരുന്ന് ബ്രസീലിൽ എത്തിയതിന് പിന്നാലെ ഇന്ത്യക്ക് നന്ദി അറിയിച്ച് ബ്രസീൽ അംബാസിഡർ. സെറം ഇൻസ്റ്റിട്യൂട്ട് നിർമ്മിച്ച വാക്സിനാണ് ബ്രസീലിൽ എത്തിച്ചത്.

നേരത്തെ ചൈനയുടെ കോവിഡ് വാക്സിൻ വാങ്ങാനായിരുന്നു ബ്രസീലിന്റെ നീക്കം എന്നാൽ. ചൈനയുടെ വാക്സിൻ കുത്തിവച്ചവരിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് ബ്രസീൽ വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചത്.

അഭിപ്രായം രേഖപ്പെടുത്തു