സിപിഎം മുൻ ജനറൽ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്

സിപിഎം മുൻ ജനറൽ സെക്രട്ടറിയും പിബി അംഗവുമായ പ്രകാശ് കാരാട്ട് ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രകാശ് കാരാട്ട് പാർട്ടി പരിപാടികളിൽ നിന്നും വിട്ട് നിൽക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രകാശ് കാരാട്ട് പാർട്ടിയിൽ ഒറ്റപ്പെട്ട നിലയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രകാശ് കാരാട്ടിനെ ബോധ്പ്പൂർവ്വം പാർട്ടി വേദികളിൽ നിന്ന് മാറിയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കോൺഗ്രസ്സ് ഭരണകാലത്ത് 64 എംപി മാരുണ്ടായിരുന്ന സിപിഐഎം ന് ഇപ്പോൾ വിരലിൽ എണ്ണാവുന്ന എംപിമാർ മാത്രമായത് പ്രകാശ് കാരാട്ടിന്റെ പിടിവാശി മൂലമാണെന്നും പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തോളമായി പ്രകാശ് കാരാട്ട് ബിജെപിക്കെതിരെയോ നരേന്ദ്രമോദി സർക്കാരിനെതിരെയോ സംസാരിച്ചിട്ടില്ലെന്നും. കർഷക പ്രക്ഷോഭത്തിലോ,ഷഹീൻബാഗ് സമരത്തിന്റെ,പൗരത്വ സമരത്തിലോ പ്രകാശ് കാരാട്ട് പങ്കെടുത്തിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി യിലേക്ക് ചേക്കേറുവാനായുള്ള മുന്നൊരുക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്.

അഭിപ്രായം രേഖപ്പെടുത്തു