നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി ; കോവിഡ് മഹാമറിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നൽകുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന

ന്യുഡൽഹി : കോവിഡ് മഹാമറിക്കെതിരെയുള്ള പോരാട്ടത്തിന് പിന്തുണ നൽകുന്ന ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. ‘നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തിനുളള നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്.

ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവെക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.’ എന്നാണ് ഇന്ത്യയെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് ലോകാരോഗ്യ സംഘടനാ മേധാവി ട്വീറ്റ് ചെയ്തത്.