ജനങ്ങൾ ജയ് ശ്രീറാം വിളിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം പാതി വഴിയിൽ ഉപേക്ഷിച്ചു

ന്യുഡൽഹി : നേതാജി സുബാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മവാര്ഷികത്തോട് അനുബന്ധിച്ച് നടന്ന പരാക്രം ദിവസ് ചടങ്ങിനിടെ ജനങ്ങൾ ജയ് ശ്രീറാം വിളിച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസംഗം പാതി വഴിയിൽ ഉപേക്ഷിച്ചു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം നടന്നത്. മമത ബാനർജി സംസാരിക്കവെയാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ ജയ് ശ്രീറാം വിളികൾ ഉയർത്തിയത്.


ഇത് ഇഷ്ടപ്പെടാത്ത മമത ബാനർജി പ്രസംഗം പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.ഇതൊരു രാഷ്ട്രീയ പരിപാടിയല്ലെന്നും ഒരാളെ വിളിച്ച് വരുത്തി അപമാനിക്കുന്നത് നിങ്ങൾക്ക് ചേർന്നതല്ലെന്നും ജയ്‌ശ്രീറാം വിളിയിൽ പ്രതിഷേധിച്ചു പ്രസംഗം അവനിപ്പിക്കുന്നതിന് മുൻപ് മമത ബാനർജി ജനങ്ങളോട് പറഞ്ഞു.