ജയ് ഹിന്ദ് എന്ന ആഹ്വാനത്തിന് സമാനമാണ് ജയ് ശ്രീറാം ; മമത ബാനർജിയുടെ അസഹിഷ്ണുത അപലപനീയമാണെന്നും നേതാജി സുബാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ

കൊൽക്കത്ത : ജയ്‌ശ്രീറാം ഐക്യത്തിന്റെ മന്ത്രമാണ് അത് കേൾക്കുമ്പോഴുള്ള മമത ബാനർജിയുടെ അസഹിഷ്ണുത അപലപനീയമാണെന്നും നേതാജി സുബാഷ് ചന്ദ്രബോസിന്റെ കൊച്ചുമകൻ സികെ ബോസ്. നേതാജി സുഭാഷ് ചന്ദ്രബോസ് ഐക്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു. ജയ് ഹിന്ദ് എന്ന ആഹ്വാനത്തിന് സമാനമാണ് ജയ് ശ്രീറാം മന്ത്രമെന്നും സികെ ബോസ് പറഞ്ഞു.

നേതാജി സുബാഷ് ചന്ദ്രബോസിന്റെ 125 ആം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെ ജനങ്ങൾ ജയ് ശ്രീറാം വിളിക്കുകയും ഇത് കേട്ട മമത ബാനർജി പ്രസംഗം പാത വഴിയിൽ ഉപേക്ഷിക്കുകയും ചെയ്‌തിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിനിടെയാണ് സംഭവം നടന്നത്.

അഭിപ്രായം രേഖപ്പെടുത്തു