കൂടെ ജോലി ചെയ്യുന്ന പെൺകുട്ടിയെ കാറിനകത്ത് വച്ച് കൂട്ട ബലാത്സംഗം നടത്തിയ സഹപ്രവർത്തകരായ യുവാക്കൾ അറസ്റ്റിൽ

ഭോപ്പാൽ : സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവിടാം എന്ന വ്യാജേന കാറിൽ കയറ്റി തട്ടികൊണ്ട് പോയി പീഡിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ കൂടെ ജോലി ചെയ്യുന്ന യുവാക്കളാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

ജോലി കഴിഞ്ഞ് പോകുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ വച്ച് സഹപ്രവർത്തകനായ യുവാവ് ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് കാറിലുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം വഴിയിൽ ഉപേക്ഷിച്ച പെൺകുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വിവരങ്ങൾ പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തായത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

അഭിപ്രായം രേഖപ്പെടുത്തു