ബ്രിട്ടനേയും അമേരിക്കയെയും പിന്നിലാക്കി ഇന്ത്യ ; വെറും ആറ് ദിവസം കൊണ്ട് പത്തുലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകി

ന്യുഡൽഹി : വികസിതരാജ്യങ്ങളെ അപേക്ഷിച്ച് വാക്സിൻ എടുത്തവരുടെ എണ്ണത്തിൽ ഇന്ത്യ മുന്നിൽ. വെറും ആറു ദിവസം കൊണ്ട് പത്ത് ലക്ഷം പേര് ഇന്ത്യയിൽ കോവിഡ് വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്.

അമേരിക്ക,യു കെ, തുടങ്ങിയ രാജ്യങ്ങളുമായി താരതമ്മ്യം ചെയ്യുമ്പോൾ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഇന്ത്യയിൽ വളരെ കൂടുതലാണ്. വാക്സിൻ എടുത്തവരുടെ എണ്ണം പതിനാറ് ലക്ഷമാണ്.

അതേസമയം പത്ത് ലക്ഷം പേർക്ക് വാക്സിൻ നൽകാൻ യുകെ 18 ദിവസമെടുത്തു. അമേരിക്ക പത്ത് ദിവസമെടുത്തു ഇന്ത്യയാകട്ടെ 6 ദിവസം മാത്രമാണ് എടുത്തത്.