തമിഴ്‌നാട്ടിൽ വന്നത് മൻകി ബാത്തിനല്ലെന്നും ജനങ്ങൾ പറയുന്നത് കേൾക്കാൻ ; പ്രധാനമന്ത്രിക്കെതിരെ പരിഹാസവുമായി രാഹുൽ ഗാന്ധി

ചെന്നൈ : തമിഴ്‌നാട്ടിൽ വന്നത് മൻകി ബാത്തിനല്ലെന്നും ജനങ്ങൾ പറയുന്നത് കേൾക്കാൻ ആണെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ പരിഹസിച്ചാണ് രാഹുൽഗാന്ധിയുടെ പ്രസ്താവന. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ എത്തിയത്.

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകർ പ്രതിഷേധം നടത്തുന്നത്. കർഷകർക്ക് അവകാശപ്പെട്ടത് അവരിൽ നിന്നും തട്ടിക്കളയാൻ ശ്രമിച്ചതാണ് കർഷകരെ പ്രകോപിപ്പിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഞാൻ ഇവിടെ എത്തിയത് മൻകി ബാത്തിന് വേണ്ടിയല്ലെന്നും നിങ്ങളുടെ പ്രശ്നങ്ങൾ കേട്ട് മനസിലാക്കാൻ ആണെന്നും നരേന്ദ്രമോദിയെ ഉന്നം വച്ച് കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.