ട്രാക്ടർ റാലിയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാനിലെ ട്വിറ്റര് ഹാൻഡിലുകൾ ശ്രമം നടത്തുന്നതായി ഡൽഹി പോലീസ്

ന്യുഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകർ നടത്തുന്ന ട്രാക്ടർ റാലിയിൽ പ്രശ്ങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാനിലെ ട്വിറ്റര് ഹാൻഡിലുകൾ ശ്രമം നടത്തുന്നതായി ഡൽഹി പോലീസ്. 308 ഓളം ട്വിറ്റര് അകൗണ്ടുകളാണ് ഇത്തരത്തിൽ പോലീസ് കണ്ടെത്തിയത്. റാലിയിൽ ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനാണ് ട്വിറ്റർ അകൗണ്ടുകളിലൂടെ ശ്രമം നടത്തുന്നത്.

പാകിസ്ഥാനിൽ നിന്നുള്ള 308 ട്വിറ്റർ അകൗണ്ടുകൾ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ട്രാക്ടർ റാലിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ലക്‌ഷ്യം. രഹസ്യാന്വേഷണ ഏജൻസിയാണ് വിവരങ്ങൾ നൽകിയിട്ടുള്ളത്. എന്ന് ഡൽഹി പോലീസ് പറഞ്ഞു. ഈ മാസം പാകിസ്ഥാനിൽ നിന്നും നിർമ്മിച്ച അകൗണ്ടുകളാണിതെന്ന് പോലീസ് പറയുന്നു.

അഭിപ്രായം രേഖപ്പെടുത്തു