വസ്ത്രങ്ങൾ അഴിക്കാതെ പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ചത് ലൈംഗീക അതിക്രമമല്ലെന്ന് കോടതി

മുംബൈ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സപർശിച്ചതിനെ ലൈംഗീക അതിക്രമമെന്ന് വിളിക്കാൻ സാധ്യമല്ലെന്ന് മുംബൈ ഹൈക്കോടതി. പെൺകുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചില്ലെന്നും അതിനാൽ പോക്സോ കേസിന്റെ പരിധിയിൽ വരില്ലെന്നും കോടതി.

പന്ത്രണ്ട് വയസുകാരിയെ യുവാവ് ലൈംഗീക അതിക്രമത്തിന് വിധേയയാക്കിയെന്ന പരാതിയിലാണ് മുംബൈ ഹൈക്കോടതിയുടെ വിചിത്രമായ വിധി. 2016 ൽ സതീഷ് എന്ന യുവാവ് പെൺകുട്ടിക്ക് ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിക്കുകയും. പെൺകുട്ടിയുടെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ പിടിക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടി അവിടെ നിന്ന് രക്ഷപെട്ട് അമ്മയുടെ അടുത്തെത്തി സംഭവം അറിയിക്കുകയായിരുന്നു.

പെൺകുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ പിടിച്ചാൽ ലൈംഗീക അധിക്രമമല്ലെന്ന് കോടതി. എന്നാൽ ഇത് ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽ വരുമെന്നും കോടതി പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു