ബാബരി മസ്ജിദ് പൊളിച്ച് ചരിത്രപരമായ തെറ്റ് തിരുത്തിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

ന്യുഡൽഹി : ബാബരി മസ്ജിത് പൊളിച്ച് ചരിത്രപരമായ തെറ്റ് തിരുത്തിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. ഇന്ത്യയുടെ ആത്മാവ് വസിക്കുന്നത് രാമക്ഷേത്രത്തിലാണെന്ന് അറിയാമായിരുന്നതിനാലാണ് വിദേശ ആക്രമണകാരികൾ ക്ഷേത്രം തകർത്തെന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്ര നിർമാണത്തിനായി നടത്തുന്ന ധനസമാഹരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയോധ്യയിൽ പള്ളിയില്ലായിരുന്നെന്നും ചരിത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അയോധ്യയിൽ കർസേവകനായി അന്ന് താനും ഉണ്ടായിരുന്നു. പള്ളി പൊളിച്ച് ഇന്ത്യയ്ക്ക് പുതിയ ഉദയം നൽകിയതിന് സാക്ഷിയായെന്നും ജാവദേക്കർ പറഞ്ഞു.