ഞങ്ങൾ വന്ന കാര്യം നടപ്പിലാക്കി ; തിരിച്ച് പോകാനൊരുങ്ങി കർഷകർ

ന്യൂഡൽഹി : ഡൽഹിയിലേക്ക് നടത്തിയ ട്രാക്ടർ റാലി പ്രക്ഷോഭം അവസാനിപ്പിച്ച് മടങ്ങാൻ തയ്യാറായി കർഷകർ. ഇന്ന് രാവിലെ ആരംഭിച്ച പ്രക്ഷോഭമാണ് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. വന്ന കാര്യം ഞങ്ങൾ നടപ്പിലാക്കി ഇനി മടങ്ങി പോകുന്നു എന്ന് കർഷകർ വ്യക്താക്കിയതായാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാരിന് ശക്തമായ സന്ദേശം നൽകാനാണ് തങ്ങൾ എത്തിയതെന്നും. അത് നൽകി കഴിഞ്ഞെന്നും. എന്നാൽ സമരത്തിൽ നിന്നും പിന്മാറില്ലെന്നും കർഷകർ വ്യക്തമാക്കി. അതിനിടയിൽ പഞ്ചാബ് മുഖ്യമന്ത്രി കർഷകരോട് സമരം അവസാനിപ്പിച്ച് മടങ്ങാൻ ആവശ്യപ്പെട്ടു.