രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ കലാപം അഴിച്ചുവിടാൻ സംഘടനകൾ വാങ്ങിയത് കോടിക്കണക്കിന് രൂപയെന്ന് രഹസ്യാന്വേഷണ ഏജൻസി

ന്യുഡൽഹി : രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക് ദിനത്തിൽ കലാപം അഴിച്ചുവിടാൻ പണം നൽകിയത് വിഘടനവാദ സംഘടനകളെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്. ഐഎസ്‌ഐ,ബബ്ബർ ഖൽസ തുടങ്ങിയ വിഘടനവാദ സംഘടനകളാണ് കലാപത്തിന് പിന്നിലെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്ത് കലാപം ശ്രഷ്ടിക്കാൻ കോടിക്കണക്കിന് രൂപ നൽകിയതായാണ് വിവരം. ബബ്ബർ ഖൽസ നേതാവിന് ഐഎസ്‌ഐ അഞ്ച് കോടി രൂപ നൽകിയതായും രഹസ്വാന്വേഷണ ഏജൻസി കണ്ടെത്തി.

ഖാലിസ്ഥാൻ വാദികൾ ഇറ്റലിയിൽ നിന്നും കാനഡയിൽ നിന്നുമാണ് പണം എത്തിച്ചത്. നിരവധി വിദേശ രാജ്യങ്ങളിൽ നിന്ന് വിഘടനവാദികൾ പണം ഹവാല വഴി ഇന്ത്യയിലെത്തിച്ചതായും വിവരം.