സമരം മറ്റൊരു വഴിക്ക് പോകുന്നു ; കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി കർഷക സംഘടനകൾ

ഡൽഹി : കർഷക സമരത്തിൽ നിന്നും പിന്മാറുന്നതായി രണ്ട് കർഷക സംഘടനകൾ വ്യക്തമാക്കി. ഭാരതീയ കിസാന്‍ യൂണിയന്‍, ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി, എന്നീ സംഘടനകളാണ് ഡല്‍ഹി അതിര്‍ത്തികളില്‍ തുടര്‍ന്നു വരുന്ന കര്‍ഷക സമരത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചത്.

കർഷക സമരത്തിനിറെയുണ്ടായ അക്രമങ്ങളെ ഇരു സംഘടനകളും അപലപിച്ചു. സമരത്തിന്റെ രീതിയുമായി ഒത്തു പോകാൻ സാധിക്കാത്തതിനാലാണ് പിന്മാറ്റമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.