ചെങ്കോട്ടയിൽ നടന്ന കലാപം രാജ്യത്തിന് അപമാനം, ചെങ്കോട്ടയിൽ ദേശിയ പതാക ഉയരുന്നത് കാണാനാണ് ധീര ദേശാഭിമാനികൾ ജീവത്യാഗം ചെയ്തതെന്നും പഞ്ചാബ് മുഖ്യമന്ത്രി

റിപ്പബ്ലിക് ദിനത്തിൽ രാജ്യ തൽസ്ഥാനത്ത് കർഷകരുടെ പേരിൽ നടന്ന കലാപം രാജ്യത്തിന് അപമാനകാരമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഇത് കർഷക സമരത്തെ ദുർബലപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി ധീര നേതാക്കളുടെ ജീവത്യാഗമാണ് നമുക്ക് ഇപ്പോഴുള്ള സ്വാതന്ത്ര്യം.

ചെങ്കോട്ടയിൽ ദേശിയ പതാക ഉയരുന്നത് കാണാനാണ് ധീര ദേശാഭിമാനികൾ ജീവത്യാഗം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിൽ ലജ്ജ തോന്നുന്നതായും ചെങ്കോട്ടയിൽ നടന്ന കലാപം രാജ്യത്തിന് അപമാനമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.