വ്യാജ വാർത്ത പ്രചരിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്കെതിരെ നടപടി

ന്യുഡൽഹി : റിപ്പബ്ലിക് ദിനത്തിൽ കർഷകരെന്ന പേരിൽ തലസ്ഥാനത്ത് നടത്തിയ കലാപത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ രാജ്‌ദീപ് സർദേശായിക്കെതിരെ നടപടി. ട്രാക്ടർ അപകടത്തിൽ മരണപ്പെട്ട കലാപകാരി പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന വ്യാജവാർത്ത നൽകിയതിന് ഇന്ത്യ ടുഡേ ചാനലിൽ നിന്ന് രാജ്‌ദീപ് സർദേശായിയെ സസ്പെൻഡ് ചെയ്തു.

പോലീസ് വെടിവെയ്പ്പിൽ ഒരു കർഷകൻ കൊല്ലപ്പെട്ടു എന്നാണ് രാജ്‌ദീപ് സർദേശായി ട്വീറ്റ് ചെയ്തത്. എന്നാൽ പോലീസ് വെടിവെപ്പിലല്ല ട്രാക്ടർ അപകടത്തിലാണ് കലാപകാരി മരിച്ചതെന്ന് പോലീസ് ദൃശ്യങ്ങൾ സഹിതം പുറത്ത് വിട്ടതോടെയാണ് ചാനൽ ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.