ശശി തരൂർ എംപിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു

ന്യുഡൽഹി : ശശി തരൂർ എംപിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. ട്രാക്ടർ റാലിക്കിടെ കർഷകൻ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിനെതിരെയാണ് പോലീസ് കേസ്. ട്വിറ്ററിലൂടെയാണ് ശശി തരൂർ വ്യാജവാർത്ത പ്രചരിപ്പിച്ചത്.

ശശി തരൂർ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി, മൃണാള്‍ പാണ്ഡെ, സഫര്‍ അഗ, പരേഷ് നാഥ്, അനന്ത് നാഗ്, വിനോദ് കെ. ജോസ് എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ട്രാക്ടർ അപകടമുണ്ടായാണ് യുവാവ് മരിച്ചത് എന്നാൽ രാഷ്ട്രീയ ലക്ഷ്യം വെച്ച് ശശി തരൂർ അടക്കമുള്ളവർ അതിനെ പോലീസ് വെടിവെയ്പ്പ് എന്ന തരത്തിൽ ചിത്രീകരിക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു