സിംഘുവിലെ സംഘർഷം ; 44 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു

ന്യുഡൽഹി : കഴിഞ്ഞ ദിവസം ഡൽഹി ഹരിയാന ബോർഡറിലുണ്ടായ സംഘർഷത്തിൽ 44 പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ വാള് കൊണ്ട് ആക്രമിച്ച ആളെയും അറസ്റ്റ് ചെയ്തു. കൊലപാതക ശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത്.

അതേസമയം കേന്ദ്രസർക്കാരിനെതിരെ സിംഘുവിൽ പ്രതിഷേധം നടത്തുന്നവർക്കെതിരെ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്. കലാപകാരികളെ സിംഘുവിൽ നിന്നും ഒഴിപ്പിക്കണമെന്ന് ആവിശ്യപെട്ടാണ് ജനങ്ങൾ പ്രതിഷേധം നടത്തുന്നത്.