വസ്ത്രത്തിന് പുറത്ത് കൂടി മാറിടത്തിൽ സപ്സർശിക്കുന്നത് ലൈംഗീക പീഡനമല്ല ; വിവാദ ജഡ്ജിക്കെതിരെ നടപടി

നാഗ്‌പൂർ : വസ്ത്രത്തിന് പുറത്ത് കൂടി മാറിടത്തിൽ സപ്സർശിക്കുന്നത് ലൈംഗീക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി വൻ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. അതിന് ശേഷവും ജസ്റ്റിസ് പുഷ്പ ഗാനേഡിവാല മറ്റൊരു വിവാദ ഉത്തരവ് കൂടി നടത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പുഷ്പ ഗാനേഡിവാലയെ സ്ഥിരം ജഡ്ജിയാക്കാനുള്ള ശുപാർശ സുപ്രീം കോടതി കൊളീജിയം പിൻവലിച്ചു. ഇവർക്കെതിരെ കൂടുതൽ നടപടിക്കും സാധ്യത.

പെൺകുട്ടിയുടെ വസ്ത്രത്തിന് മുകളിലൂടെ മാറിടത്തിൽ സപർശിക്കുന്നത് ലൈംഗീക പീഡനത്തിന്റെ പരിധിയിൽ വരില്ലാ എന്നാണ് പുഷ്പ ഗാനേഡിവാല ഉത്തവരിറക്കിയത്. കൂടാതെ പെൺകുട്ടിയുടെ കയ്യിൽ പിടിക്കുന്നതും പാന്റിന്റെ സിബ് അഴിക്കുന്നതും ലൈംഗീക പീഡനമല്ലെന്നും പുഷ്പ ഗാനേഡിവാല മറ്റൊരു വിധിന്യായത്തിൽ പറഞ്ഞു .