നഗ്ന്നയായ ശ്രീയുടെ ശരീരത്തെ അപമാനിക്കുന്നു ; മിന്ത്രയുടെ ലോഗോ മാറ്റാൻ ആവിശ്യപ്പെട്ട് ഫെമിനിസ്റ്റ് സംഘടന

ഓൺലൈൻ വസ്ത്ര വ്യാപാര പോർട്ടലായ മിന്ത്രയ്‌ക്കെതിരെ ഫെമിനിസ്റ്റുകൾ രംഗത്ത്. മിന്ത്രയുടെ ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കാണിച്ച് പോലീസിനെ സമീപിച്ചിരിക്കുയാണ് അവസ്ത ഫൗണ്ടേഷൻ. നാസ് പട്ടേൽ ആണ് ഫൗണ്ടേഷന് വേണ്ടി കോടതിയെ സമീപിച്ചത്. ലോഗോ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും അശ്ലീലമാണെന്നും നാസ് പട്ടേൽ പറയുന്നു. ലോഗോ മാറ്റണമെന്നും അല്ലെങ്കിൽ മിന്ത്രയ്‌ക്കെതിരെ നടപടി എടുക്കണമെന്നുമാണ് നാസ് പട്ടേൽ ആവിശ്യപെട്ടിരിക്കുന്നത്.

പരാതിയിൽ പോലീസ് സ്വീകരിച്ചതോടെ. മിന്ത്ര തങ്ങളുടെ ലോഗോയിൽ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ്. ലോഗോ മാറ്റം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നതിനാൽ ഒരു മാസത്തെ സമയം ചോദിച്ചിരിക്കുകയാണ് കമ്പനി.

നിരവധി തവണ ഈ വിഷയം സമൂഹ മാധ്യമങ്ങളിൽ അവതരിപ്പിച്ചെങ്കിലും അധികൃതർ ശ്രദ്ധിച്ചില്ലെന്ന് നാസ് പട്ടേൽ പറയുന്നു. അതിനാലാണ് പോലീസിനെ സമീപിച്ചത്. നഗ്നയായ സ്ത്രീ ശരീരത്തെ ആഭാസമായി ചിത്രീകരിക്കുന്ന തരത്തിലാണ് മിന്ത്രയുടെ ലോഗോ എന്നാണ് നാസ് പട്ടേൽ ആരോപിക്കുന്നത്. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ രംഗത്തെത്തി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇതെന്നും മിന്ത്രയുടെ ലോഗായിൽ അശ്ലീലമൊന്നും കാണാനില്ലെന്നും ആളുകൾ പ്രതികരിച്ചു.

അഭിപ്രായം രേഖപ്പെടുത്തു