ലോകത്തിലെ മറ്റു രാജ്യങ്ങൾ വാക്സിനായി ഇന്ത്യയെ ആശ്രയിക്കുകയാണ്,ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യ സ്വയംപര്യാപ്തത നേടുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി : റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങൾ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയപതാകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. മൻകി ബാത്തിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പ്രതികരണം.

കോവിഡിനെതിരെയുള്ള ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ രാജ്യത്ത് പുരോഗമിക്കുകയാണ് നിങ്ങൾ അത് ശ്രദ്ധിച്ചു കാണുമെന്ന് കരുതുന്നു. നമുക്കാവശ്യമായ വാക്സിൻ ഇവിടെ തന്നെ നിർമ്മിക്കാൻ സാധിച്ചത് രാജ്യത്തിന്റെ ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തിലെ മറ്റു രാജ്യങ്ങൾ വാക്സിനായി ഇന്ത്യയെ ആശ്രയിക്കുകയാണ്. അവരെല്ലാം രാജ്യത്തിന് നന്ദിയും അഭിനന്ദനവും അറിയിക്കുകയാണ്. ആത്മനിർഭർ ഭാരതിലൂടെ ഇന്ത്യ സ്വയംപര്യാപ്തത നേടുകയാണെന്നതിനുള്ള ഉദാഹരണമാണ് വാക്സിൻ ഉല്പാദനമെന്നും പ്രധാനമന്ത്രി പറഞ്ഞു.