മാൻ കി ബാത്തിൽ കോട്ടയം സ്വദേശിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ കോട്ടയം സ്വദേശിക്ക് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി. കായലിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന കുമരകം മഞ്ചാടിക്കര സ്വാദേശി എൻഎസ് രാജപ്പനെയാണ് മൻകി ബാത്ത് പരിപാടിക്കിടെ പ്രധാനമന്ത്രി പ്രശംസിച്ചത്.

പോളിയോ ബാധിതനായി കാലുകൾക്ക് സ്വാധീനം നഷ്ടപെട്ട രാജപ്പൻ വേമ്പനാട്ട് കായലിലെ പ്ലാസ്റ്റിക് കുപ്പികൾ വിറ്റാണ് ഉപജീവനം നടത്തുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്നതിനിടയിൽ രാജപ്പൻ കായലിലെ മാലിന്യം നീക്കം ചെയ്യുകയും ചെയ്യും.