ദുബായിക്ക് താങ്ങായി ഇന്ത്യ ; ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ ദുബായിലെത്തിച്ചു

ദുബായ് : ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്സിൻ ദുബായിലെത്തിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് എയർ ഇന്ത്യ വീമാനത്തിൽ വാക്സിൻ ദുബായിലെത്തിച്ചത്. ”ഇന്ത്യൻ നിർമ്മിത വാക്സിൻ ദുബായിലെത്തി ഒരു പ്രത്യേക സുഹൃത്ത്, ഒരു പ്രത്യേക ബന്ധം” എന്ന തലക്കെട്ടോടെ ജയ്‌ശങ്കർ വാക്സിൻ ദുബായി എയർപോർട്ടിലെത്തിയ ചിത്രം ട്വീറ്റ് ചെയ്തു.

അതേസമയം ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിൻ കഴിഞ്ഞ ദിവസം സൗദിയിലേക്കും അയച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകി കഴിഞ്ഞു. നിരവധി രാജ്യങ്ങൾ മരുന്ന് ആവിശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.