ഒറ്റ കയ്യിൽ പുഷ് അപ് എടുത്ത് രാഹുൽ ഗാന്ധി ; വീഡിയോ വൈറൽ

ചെന്നൈ: ബിരിയാണി ഉണ്ടാക്കിയതിനും,നീന്തലിനും ശേഷം കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പുഷ് അപ്പ് എടുക്കുന്ന ചിത്രങ്ങളും വൈറലാകുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പര്യടനത്തിലാണ് രാഹുൽ ഗാന്ധിയുടെ ഈ പ്രകടനം.


പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്നതിന് പുറമെ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരെ കാണാനും അവര്‍ക്കൊപ്പം സമയം ചെലവഴിക്കാനും രാഹുല്‍ ഗാന്ധി ശ്രമിക്കാറുണ്ട്. കന്യകുമാരിയിലെ വിദ്യാലയത്തിൽ വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യുകയും പുഷ് അപ് എടുക്കുകയും ചെയ്തു.