ഇന്ന് മുതൽ നാല് ദിവസം രാജ്യത്തെ ബാങ്കുകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: നാല് ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇന്ന് രണ്ടാം ശനിയാഴ്ചയും നാളെ ഞായറുമായതിനാല്‍ ബാങ്കുകള്‍ അവധിയാണ്. പണിമുടക്കായതിനാൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബാങ്കുകൾ അവധിയായിരിക്കും. പൊതു മേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നതിനെതിരെ രാജ്യവ്യാപകമായി ബാങ്കിങ് സംഘടനകൾ പണിമുടക്ക് നടത്തുകയാണ്.

തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തും എടിഎം മിഷീനുകളിൽ പണം ലഭ്യമാക്കുമോ എന്ന സംശയത്തിലാണ് ജനങ്ങൾ. ബാങ്കുകൾ നേരിട്ട് പണം നിക്ഷേപിക്കുന്ന എടിഎം മെഷീനുകളിൽ പണം ഇല്ലാത്ത അവസ്ഥ ഉണ്ടായേക്കാമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.