കോളേജ് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പെൺവാണിഭ സംഘം അറസ്റ്റിൽ

നോയിഡ : പോലീസിന്റെ കാവലിൽ നടത്തി വന്നിരുന്ന പെൺവാണിഭ സംഘം അറസ്റ്റിൽ. വിദ്യാർത്ഥിനികൾ ഉൾപ്പെടെ 12 യുവതികളും 11 യുവാക്കളുമാണ് പോലീസ് പിടിയിലായത്. നഗരമധ്യത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം നടത്തിയിരുന്നത്. പോലീസ് ഒത്താശയോടെ നടന്നിരുന്ന ഹോട്ടൽ കഴിഞ്ഞ ദിവസം എസിപി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥൻ റൈഡ് ചെയ്യുകയായിരുന്നു. ഹോട്ടൽ മാനേജർ ഉൾപ്പടെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

വർഷങ്ങളായി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുകയായിരുന്നു. ഹോട്ടലിന് ചുറ്റുമുള്ള ഓട്ടോ ടാക്സി ഡ്രൈവർമാരും മറ്റുമാണ് ആവശ്യക്കാരെ ഹോട്ടലിൽ എത്തിക്കുന്നത്. അറസ്റ്റിലായവരിൽ മൂന്ന് കോളേജ് വിദ്യാർത്ഥിനികളും ഉൾപ്പെട്ടിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു