സുനന്ദ പുഷ്കർ കരുത്തുറ്റ സ്ത്രീയാണ് ആത്മഹത്യ ചെയ്യില്ലെന്ന് ശശി തരൂർ കോടതിയിൽ

ന്യൂഡൽഹി ∙ കോൺഗ്രസ്സ് നേതാവ് ശശി തരൂരിന്റെ മുൻ ഭാര്യ സുനന്ദ പുഷ്കർ ആത്മഹത്യ ചെയ്യാൻ സാധ്യതയില്ലെന്ന് സുനന്ദ പുഷ്‌കറിന്റെ മകനും കുടുംബവും പറഞ്ഞതായി ശശി തരൂർ കോടതിയിൽ.സുനന്ദ പുഷ്ക്കർ മനക്കരുത്ത് ഉള്ള ആളാണെന്നും ജീവനൊടുക്കാൻ സാധ്യത ഇല്ലെന്നുമാണ് മകനും കുടുംബവും പറഞ്ഞതെന്ന് ശശി തരൂരിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ശശി തരൂരിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രസക്തി ഇല്ലാതായെന്നും അഭിഭാഷകൻ കോടതിയിൽ വാദിച്ചു. കേസ് അടുത്ത മാസം 9 ന് വീണ്ടും പരിഗണിക്കും.

സുനന്ദപുഷക്കറിന്റെ മകനും കുടുംബവും അവർ കരുത്തുറ്റ സ്ത്രീ ആണെന്നാണ് പറയുന്നത് അങ്ങനെ ഒരു സ്ത്രീ ആത്മഹത്യാ ചെയ്യില്ലെന്നും കുടുംബം വിശ്വസിക്കുന്നു. അപ്പോൾ സുനന്ദ പുഷ്‌കറിന്റെ മരണത്തിൽ ശശി തരൂരിനെതിരെ ചുമത്തിയ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ നിലനിൽക്കുമെന്നും തരൂരിന്റെ അഭിഭാഷകനായ പഹ്‌വ ചോദിച്ചു. സുനന്ദയുടെ മരണം ആകസ്മിക മരണമായി കണക്കണമെന്നും പഹ്‌വ കോടതിയോട് ആവശ്യപ്പെട്ടു.

ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിലാണ് 2014 ജനുവരി 17 ന് സുനന്ദ പുഷ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടതെന്ന് പൊലീസിന് മൊഴി നൽകിയിരുന്നു. സുനന്ദയുടെ മരണകരണമായി ഡോക്ടർമ്മാർ പറഞ്ഞത് അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതിനാലാണ് എന്നാണ്. എന്നാൽ പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ അത്തരത്തിലുള്ള ഒരു ഗുളികയുടെയും അംശം കണ്ടെത്താതിരുന്നത് സംശയം ജനിപ്പിച്ചിരുന്നു. നിരവധി അന്വേഷണങ്ങൾ ഇതിനോടകം നടന്നെങ്കിലും മരണ കാരണം കണ്ടെത്താനായിട്ടില്ല.

അഭിപ്രായം രേഖപ്പെടുത്തു