ബംഗാളിൽ 200 സീറ്റ് നേടി ബിജെപി അധികാരം പിടിക്കും,അസമിൽ തുടർഭരണം നേടും ; അമിത്ഷാ

ന്യൂഡൽഹി : ഒന്നാംഘട്ട തിരെഞ്ഞെടുപ്പ് നടന്ന പശ്ചിമ ബംഗാളിലെയും ആസാമിലെയും വോട്ടർമാർക്ക് നന്ദി അറിയിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പശ്ചിമ ബംഗാളിലെയും ആസാമിലെയും പോളിംഗ് ശതമാനത്തിലുണ്ടായ വർദ്ധന ജനങ്ങളുടെ ആവേശത്തെയാണ് സൂചിപ്പിക്കുന്നതെന്നും അമിത്ഷാ പറഞ്ഞു. അസാമിൽ ബിജെപി തുടർഭരണം നേടുമെന്നും ബംഗാളിൽ 200 സീറ്റിൽ ബിജെപി വിജയിക്കുമെന്നും അമിത്ഷാ പറഞ്ഞു.

തെരെഞ്ഞെടുപ്പ് നടന്ന ഇരു സംസ്ഥാനങ്ങളിലും പോളിംഗ് ശതമാനം വർധിച്ചത് ബിജെപിക്ക് അനുകൂലമായാണെന്നും. പശിച്ചിമ ബംഗാളിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തെരെഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ഇരു സംസ്ഥാനങ്ങളിലും കലാപങ്ങൾ നടക്കാറുണ്ടെന്നും എന്നാൽ ഇത്തവണ ഒരു പ്രശ്നവും ഉണ്ടായില്ലെന്നും അമിത് ഷാ പറഞ്ഞു. പോളിംഗ് ബൂത്തുകളിൽ ആവിശ്യത്തിനുള്ള സജ്ജീകരണങ്ങൾ ഒരുക്കി തെരെഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയ തെരെഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥർക്കും അമിത്ഷാ അഭിനന്ദനം അറിയിച്ചു.

അഭിപ്രായം രേഖപ്പെടുത്തു