ക്ഷേത്ര ഭണ്ഡാരത്തിൽ മനുഷ്യ വിസർജ്യവും ഉപയോഗിച്ച കോണ്ടവും നിക്ഷേപിച്ച മുസ്ലിം യുവാക്കൾ അറസ്റ്റിൽ

മംഗളൂരു: ക്ഷേത്ര ഭണ്ഡാരത്തിൽ മനുഷ്യ വിസർജ്യവും ഉപയോഗിച്ച കോണ്ടവും നിക്ഷേപിച്ച മുസ്ലിം യുവാക്കൾ അറസ്റ്റിൽ. മംഗലാപുരത്തുളള കൊറഗജ്ജ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. മൂന്ന് മുസ്ലിം യുവാക്കളാണ് ഹൈന്ദവ വിശ്വാസങ്ങളെയും ക്ഷേത്രത്തെയും അവഹേളിക്കാൻ വേണ്ടി നീച കൃത്യം ചെയ്തത്. സംഭവത്തിന് സംഘത്തിലെ പ്രധാനിയായ യുവാവ് പെട്ടെന്ന് അസുഖ ബാധിതനാവുകയും രക്തം ശർദ്ധിച്ച് മരിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഘത്തിലെ മറ്റൊരാൾക്കും അസുഖം ബാധിച്ചതോടെയാണ് ഇരുവരും പോലീസിൽ കീഴടങ്ങിയത്.

RSS volunteers. (File Photo: IANS)

നവാസ് എന്ന യുവാവാണ് സംഭവത്തിന് ശേഷം മരണപ്പെട്ടത്. അറസ്റ്റിലായ അബ്ദുൽ റഹീമിനോടും തൗഫീഖിനോടും ക്ഷേത്രത്തിൽ പോയി കുറ്റം ഏറ്റുപറയണമെന്ന് മരിക്കുന്നതിന് മുൻപ് നവാസ് ആവശ്യപ്പെട്ടിരുന്നു. നവാസിന്റെ മരണത്തോടെയാണ് ഇരുവരും കുറ്റം ഏറ്റു പറഞ്ഞ് കീഴടങ്ങിയത്. ക്ഷേത്രത്തിൽ അതിക്രമം കാട്ടിയതിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു