പൂർണ നഗ്ന്നരായ മോഡലുകൾ ഫോട്ടോഷൂട്ട് നടത്തിയ വീഡിയോ പ്രചരിച്ച ഒരുകൂട്ടം ആളുകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

ദുബായ് : നഗരമധ്യത്തിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പൂർണ നഗ്ന്നരായ മോഡലുകൾ ഫോട്ടോഷൂട്ട് നടത്തിയ വീഡിയോ പ്രചരിച്ച ഒരുകൂട്ടം ആളുകളെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത് ഇസ്രായേൽ അഡൽറ്റ് വെബ്സൈറ്റ് ന് വേണ്ടിയാണ് ഇരുത്തിലദികം മോഡലുകൾ ഒരുമിച്ച് പരിപൂർണ നഗ്ന്നരായി ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പോസ്സ് ചെയ്തത്. ബാൽക്കണിയിൽ നിൽക്കുന്ന മോഡലുകളുടെ വീഡിയോ തൊട്ടടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. നിമിഷ നേരം കൊണ്ട് വൈറലായ വീഡിയോ അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പോലീസ് നടപടി ആരംഭിച്ചത്. വീഡിയോ ഷെയർ ചെയ്തവരെയും മോഡലുകളെയും അറസ്റ്റ് ചെയ്തതായാണ് വിവരം.

RSS volunteers. (File Photo: IANS)

ഇത്തരം പ്രവർത്തികൾ മുസ്‌ലിം ശരിയത്ത് നിയമത്തിന് എതിരാണെന്ന് അധികാരികൾ വ്യക്തമാക്കി. പൊതു ഇടങ്ങളിൽ നഗ്ന്നതാ പ്രദർശനം നടത്തിയാൽ ആറു മാസം തടവും അയ്യായിരം ദിർഹം പിഴയും നൽകേണ്ടി വരും. അശ്ലീല വീഡിയോ പ്രചരിപ്പിച്ചാൽ അഞ്ച് വര്ഷം വരെ തടവ് ലഭിക്കും കൂടാതെ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും നൽകേണ്ടി വരും. ഇസ്രായേൽ അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ മോഡലുകളാണ് ദുബായിൽ നഗ്ന്നതാ പ്രദർശനം നടത്തിയത് അമേരിക്കൻ അഡൽറ്റ് സൈറ്റുകൾ പോലെ ഇസ്രായേലിൽ പ്രചാരത്തിലുള്ള അഡൽറ്റ് വെബ്‌സൈറ്റിന് വേണ്ടിയുള്ള ഫോട്ടോഷോട്ടിനായാണ് മോഡലുകൾ ദുബായിലെത്തിയത്. മോഡലുകൾ അറസ്റ്റിലായതോടെ വെബ്‌സൈറ്റ് കമ്ബനിക്ക് കോടികളുടെ നഷ്ടമാണ് ഉണ്ടായിരുന്നതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.