അഴിമതിയും പ്രീണനവും ഇല്ലാത്ത സർക്കാരിനെ തെരെഞ്ഞെടുക്കാൻ യുവാക്കളോട് ആവിശ്യപ്പെട്ട് അമിത്ഷാ

ന്യൂ​ഡ​ല്‍​ഹി: അഴിമതിയും പ്രീണനവും ഇല്ലാത്ത സർക്കാർ അധികാരത്തിൽ വരാനുള്ള സഖ്യത്തെ തെരഞ്ഞെടുക്കേണ്ട സമയമാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സംസ്ഥാനത്ത് തെരെഞ്ഞെടുപ്പ് പുരോഗമിക്കവെയാണ് അമിത്ഷായുടെ ആഹ്വാനം. മലയാളത്തിലാണ് അമിത്ഷാ ഇക്കാര്യം ട്വീറ്റ് ചെയ്തത്. എല്ലാവരോടുമായാണ് അമിത്ഷാ വോട്ട് ചെയ്യാൻ ആവശ്യപെട്ടത് എന്നാൽ കന്നിവോട്ടര്മാരെയും യുവാക്കളെയും എടുത്ത് പറഞ്ഞാണ് അമിത് ഷായുടെ ആഹ്വാനം.

അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുവാൻ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിത്. എല്ലാവരോടും, പ്രത്യേകിച്ച് എന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടർമാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു.