ബിജെപി അധ്യക്ഷനെ നിയമസഭയിൽ എത്തിക്കാൻ അമിത്ഷായും പിണറായി വിജയനും ധാരണയുണ്ടാക്കി, മഞ്ചേശ്വരത്തെ ഫലസൂചനയിൽ കോൺഗ്രസ്സിന് ആശങ്ക

തിരുവനന്തപുരം : മഞ്ചേശ്വരത്ത് കെ സുരേന്ദ്രൻ വിജയിക്കുമെന്ന് സൂചന. മഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക ഉണ്ടെന്ന് കോൺഗ്രസ്സ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. ബിജെപിയെ ജയിപ്പിക്കാൻ സിപിഎം അവസരമൊരുക്കിയെന്നാണ് മുല്ലപ്പള്ളിയുടെ ആരോപണം. ബിജെപി ജയിക്കാതിരിക്കാൻ പഴുതുകളടച്ച പ്രവർത്തനമാണ് യുഡിഎഫ് നടത്തിയതെന്നും എന്നാൽ സിപിഎം ബിജെപിയെ ജയിപ്പിക്കാനാണ് പ്രവർത്തിച്ചതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റെയും കോൺഗ്രസ്സിന്റെയും വോട്ട് കൃത്യമായി നേടാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ബിജെപി അധ്യക്ഷനെ നിയമസഭയിൽ എത്തിക്കാൻ അമിത്ഷായും പിണറായി വിജയനും ധാരണയുണ്ടാക്കിയെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പത്ത് സീറ്റിൽ ഇത്തരത്തിൽ ബിജെപി-സിപിഎം ധാരണ ഉണ്ടാക്കിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മഞ്ചേശ്വരത്ത് കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ 89 വോട്ടിനാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയോട് കെ സുരേന്ദ്രൻ പരാജയപ്പെട്ടത്. ഇപ്രാവശ്യം വിജയം നേടാനുകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. മുല്ലപ്പള്ളിയുടെ പ്രസ്താവനയോടെ മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി തോൽക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.