സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു

ന്യുഡൽഹി : സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമ പ്രവർത്തകനുമായ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ മരിച്ചു. കോവിഡ് ബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ഡൽഹിയിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്ത് വരികയായിരുന്നു ആശിഷ്.

കോവിഡ് ബാധയ്ക്ക് ശേഷം ആഷിഷിന്റെ ആരോഗ്യനില ഗുരുതരമാകുകയും തുടർന്ന് ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. ന്യൂസ് 18,ടൈംസ് ഓഫ് ഇന്ത്യ എന്ന് തുടങ്ങി നിരവധി മാധ്യമ സ്ഥാപനങ്ങളിൽ മാധ്യമ പ്രവർത്തകനായി പ്രവർത്തിച്ചിട്ടുണ്ട്.

സീതാറാം യച്ചൂരിയുടെ ഇളയമാകാനാണ് മരണപ്പെട്ട ആശിഷ്. ആശിഷിന് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം സീതാറാം യച്ചൂരി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ഭംഗാൾ ഉൾപ്പെടെയുള്ള സിപിഎം തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സീതാറാം യച്ചൂരി പങ്കെടുത്തിരുന്നില്ല.