പ്രധാനമന്ത്രിയുടെ നോട്ടം മറ്റൊരിടത്ത് ; നരേന്ദ്രമോദിക്കെതിരെ ചലച്ചിത്ര താരം നഗ്മ

RSS volunteers. (File Photo: IANS)

ന്യുഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ചലച്ചിത്ര താരം നഗ്മ. രാജ്യം നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത പ്രധാനമന്ത്രിയെ ദേശ് വാസിയെന്ന് അഭിസംബോധന ചെയ്യാൻ സാധിക്കില്ലെന്ന് നഗ്മ പറഞ്ഞു. രാജ്യം കോവിഡ് പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോൾ പ്രധാമന്ത്രിക്ക് ഭംഗാൾ തെരെഞ്ഞെടുപ്പിലാണ് കണ്ണെന്നും കോൺഗ്രസ്സ് നേതാവായ നഗ്മ പറഞ്ഞു.

ദുരിത സമയത്ത് ജനങ്ങളെ സഹായിക്കുന്നതിന് പകരം വിജ്ഞാനം പകരുന്നതിലാണ് ബിജെപിക്ക് താൽപര്യമെന്നും നഗ്മ പരിഹസിച്ചു. ദുരന്തങ്ങളെ കുറിച്ച് ബിജെപി നേതാക്കൾക്ക് ബോധ്യമില്ലെന്നും ഹൈക്കോടതിയുടെ വിമർശനം കേട്ടിട്ടും അവർക്ക് ഉളുപ്പില്ലെന്നും തൊലിക്കട്ടി അപാരം തന്നെയെന്നും നഗ്മ പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് പുറമെ നരേന്ദ്രമോദി സർക്കാരിന്റെ ജനദ്രോഹ നയങ്ങളും രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണെന്നും നഗ്മ വ്യക്തമാക്കി. രാജ്യത്തിന് ആവിശ്യം പൊള്ളയായ പ്രഖ്യാപനങ്ങൾ അല്ലെന്നും പരിഹാര മാർഗങ്ങൾ ആണെന്നും നഗ്മ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു