കോവിഡിന് പ്രതിവിധി കോവാക്സിൻ ; ഇന്ത്യയുടെ കോവാക്സിനെ പുകഴ്ത്തി അമേരിക്ക

ജനിതക മാറ്റം വന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമാണെന്ന് അമേരിക്കൻ ആരോഗ്യ ഉപദേഷ്ടാവ് അഭിപ്രായപ്പെട്ടു. പകർച്ചവ്യാധി നിയന്ത്രണ വിദഗ്ദ്ധനായ ആന്റണി ഫൗച്ചിയാണ് ഇന്ത്യയുടെ കോവാക്സിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ജനിതകമാറ്റം വന്ന ബി 1617 വൈറസിനെ നിർവീര്യമാക്കാൻ കോവാക്സിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജനിതകമാറ്റം വന്ന വൈറസ് ബാധിച്ച വ്യക്തികളിൽ ഇന്ത്യയുടെ കോവാക്സിൻ ഫലപ്രദമായി പ്രവർത്തിച്ചെന്നും വൈറസിനെ നിർവീര്യമാക്കിയെന്നും ആന്റണി ഫൗച്ച് പറഞ്ഞു. കോവിഡിനെതിരെയുള്ള മികച്ച പ്രതിവിധിയാണ് കോവാക്സിനെന്നും. കോവാക്സിൻ കോവിഡിനെ പ്രതിരോധിക്കാനുള്ള ആന്റി ബോഡി ശരീരത്തിൽ നിർമ്മിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക്കും,ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നാണ് കോവിഡ് വാക്സിൻ നിർമ്മിച്ചത് പരീക്ഷണ ഘട്ടത്തിൽ തന്നെ 78 ശതമാനം ഫലപ്രദമാണെന്ന് കണ്ടത്തിയിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു