ഇന്ത്യ ലോകത്തെ സഹായിച്ചു, കോവിഡിനെ ഇന്ത്യ അതിജീവിക്കും ഐക്യദാർഢ്യവുമായി ജർമനി

ന്യുഡൽഹി : ഇന്ത്യയ്ക്ക് ഐക്യദർഢ്യവുമായി ജർമനി. കോവിഡിൽ ലോകം വിറങ്ങലിച്ചപ്പോൾ രക്ഷകനായത് ഇന്ത്യയാണെന്നും ഇന്ത്യ കോവിഡിനെ അതിജീവിക്കുമെന്നും ജർമ്മൻ നയതന്ത്ര പ്രതിനിധി വാൾട്ടർ ജെ ലിൻഡർ പറഞ്ഞു.

കൊറോണ കാലത്ത് ലോകത്തെ ഇന്ത്യ സഹായിച്ചു. ഈ മഹാമാരിയെ അതിജീവിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ഇന്ത്യയെ സഹായിക്കാൻ ജർമനി തയ്യാറാണെന്നും, ഇന്ത്യയ്ക്ക് ഓക്സിജൻ പ്ലാന്റുകൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്ത് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങൾക്ക് ഒരാഴ്ച സമയം തന്നാൽ ഓക്സിജൻ പ്ലാന്റുകൾ എത്തിക്കാമെന്ന് ജർമനി വ്യവ്യക്തമാക്കി. ജർമനിക്ക് പുറമെ സിംഗപ്പൂരും ഇന്ത്യയെ സഹായിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ഓക്സിജൻ സിലിണ്ടറുകൾ ഇന്ത്യയിലേക്ക് കയറ്റി അയക്കുകയും ചെയ്തു.