മോദിയുടെ ഭാരതം മുട്ട് മടക്കില്ല ; കോവിഡിനെതിരെ ഫലപ്രദമായ മറ്റൊരു മരുന്ന് കൂടി നിർമ്മിച്ച് രാജ്യം

ഡൽഹി : കോവാക്‌സിന് പിന്നാലെ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന മരുന്ന് കണ്ട് പിടിച്ച് ഇന്ത്യ. വെള്ളത്തിൽ അലിയിച്ച് കഴിക്കുന്ന പൗഡർ രൂപത്തിലുള്ള മരുന്നാണ് ഇന്ത്യ നിർമ്മിച്ചത്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് മരുന്ന് നിർമ്മിച്ചിരിക്കുന്നത്. രോഗികളിൽ മരുന്ന് പരീക്ഷണാടിസ്ഥാനത്തിൽ നൽകുകയും മൂന്ന് ദിവസം കൊണ്ട് കോവിഡിനെ പ്രതിരോധിക്കാൻ സാധിച്ചതായും ഗവേഷകർ പറയുന്നു.

ഡിആര്‍ഡിഒയും ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസും ചേര്‍ന്നാണ് 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) നിർമ്മിച്ചത്. മരുന്നിൽ അടങ്ങിയിരിക്കുന്ന സൂഷ്മാണു രോഗികൾക്ക് പെട്ടെന്ന് രോഗമുക്തി നേടാൻ സഹായിക്കും. മരുന്ന് ഉപയോഗിച്ചാൽ കൃത്രിമ ഓക്സിജന്റെ സഹായം രോഗികൾക്ക് ആവശ്യമായി വരില്ലെന്നും ഗവേഷകർ പറയുന്നു.

2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) മരുന്ന് ഏത് പ്രായത്തിലുള്ളവർക്കും ഫലപ്രദമാണെന്നും. മരുന്നിന്റെ മൂന്നാം ഘട്ട പെരീക്ഷണവും വിജയിച്ചെന്നും ആരോഗ്യപ്രവർത്തകർ വ്യക്തമാക്കി രാജ്യത്തെ ആറു ആശുപത്രികളിലാണ് മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണം നടത്തിയത്. 2- ഡിഓക്‌സി-ഡി-ഗ്ലൂക്കോസ് (2-ഡിജി) മരുന്നിന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ (ഡിസിജിഐ) അനുമതി നൽകി.