ലക്ഷദ്വീപിൽ ഒരാഴച്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ

കൊച്ചി : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലക്ഷദ്വീപിൽ ഒരാഴച്ചത്തേക്ക് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ജൂൺ ഏഴ് വരെയാണ് ലോക് ഡൗൺ. അഡ്മിനിസ്‌ട്രേറ്റീവ് ന്റെ വികസന പ്രവർത്തങ്ങൾക്ക് എതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ അതിന് തടയിടാനായാണ് ലോക് ഡൗൺ എന്ന് ആരോപണം ഉയരുന്നുണ്ട്.

അതേസമയം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിച്ച് ജോലി സ്ഥാപങ്ങളിൽ എത്താമെന്നും കളക്ടർ വ്യക്തമാക്കി. നിലവിൽ കർഫ്യു പ്രഖ്യാപിച്ചിട്ടുള്ള മേഖലകൾ ഉൾപ്പെടുത്തിയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

അഭിപ്രായം രേഖപ്പെടുത്തു