ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ നിന്നും ചൈനീസ് പൗരനെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തു

ന്യുഡൽഹി : ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചൈനീസ് പൗരനെയാണ് അതിർത്തി സുരക്ഷാ സേന കസ്റ്റഡിയിലായത്. യുവാവിൽ നിന്ന് മൂന്ന് സിം കാർഡുകളും,ലാപ്ടോപ്പും, ബംഗ്ലാദേശ് വിസയും ചൈനീസ് പാസ്‌പോർട്ടും പിടിച്ചെടുത്തു.

ചൈനീസിൽ മാത്രമാണ് ഇയാൾ സംസാരിക്കുന്നത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ഇയാളുമായി ആശയവിനിമയം സാധ്യമായിരുന്നില്ല. തുടർന്ന് രഹസ്യാന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥർ എത്തി ചോദ്യം ച്യ്ത വരികയാണ്.