കരീന കപൂറിന്റെ പുസ്തകം മതവിശ്വാസത്തെ വ്രണപ്പെടുത്തി ; പോലീസിൽ പരാതി നൽകി ക്രിസ്ത്യൻ സംഘടനകൾ

മുംബൈ : ബോളിവുഡ് താരം കരീന കപൂർ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്രൈസ്തവ സംഘടനകൾ പോലീസിൽ പരാതി നൽകി. കരീന കപൂർ എഴുതിയ പ്രെഗ്നൻസി ബൈബിൾ എന്ന പുസ്തകത്തിനെതിരെയാണ് ക്രൈസ്തവ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. കരീന കപൂറിനെതിരെയും മറ്റ് രണ്ട് പേർക്കെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്.

മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ബീഡിസെ എന്ന ക്രൈസ്തവ സംഘടനയാണ് കരീന കപൂറിന്റെ പുസ്തകം ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത്. അതേസമയം സംഭവം നടന്നത് മുംബൈയിൽ ആയതിനാൽ മുംബൈയിൽ പരാതി നൽകാൻ ആവിശ്യപെട്ടിരിക്കുകയാണ് മഹാരാഷ്ട്ര പോലീസ്. പരാതി ലഭിച്ചെങ്കിലും മുംബൈയിൽ നടന്നതിനാൽ പരാതി രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മഹാരാഷ്ട്ര പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കരീന കപൂർ തന്റെ പുസ്തകം പ്രകാശനം ചെയ്തത്.