പള്ളി പരിസരത്ത് ഗർഭനിരോധന ഉറകൾ, ആഡംബര കാറുകളിൽ സന്ദർശനം, പള്ളിയുടെ മറവിൽ നടന്നത് കണ്ട് ഞെട്ടി പോലീസും നാട്ടുകാരും

കന്യാകുമാരി : പള്ളിയുടെ മറവിൽ പെൺവാണിഭം നടത്തിയ സംഭവത്തിൽ പാസ്റ്റർ അടക്കം ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യകുമാരി എസ്ഡി മാങ്ങാടിയിലെ ജ്യോതി നഗറിലാണ് സംഭവം നടന്നത്. ജ്യോതി നഗറിലെ ഫെഡറൽ ചർച്ച് ഓഫ് ഇന്ത്യ എന്ന പള്ളിയിലാണ് പോലീസ് റെയിഡ് നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്‌ഡിൽ പാസ്റ്റർ ഷൈൻ സിംഗിനെയും നാല് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകൾ ഉൾപ്പെടയുള്ളവർ ആഡംബര കാറുകളിൽ പള്ളിയിൽ സ്ഥിരമായി സന്ദർശനം നടത്തുന്നതിൽ സംശയം തോന്നിയ സമീപവാസികളുടെ അന്വേഷണത്തിലാണ് പള്ളിയുടെ മറവിൽ പെൺവാണിഭം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉപയോഗിച്ച ഗർഭ നിരോധന ഉറകൾ പള്ളിയുടെ പരിസരങ്ങളിൽ കണ്ടതായും ഇതാണ് ആദ്യം സംശയത്തിന് ഇടയാക്കിയതെന്നും നാട്ടുകാർ പറയുന്നു.

അറസ്റ്റിലായ യുവതികളിൽ ഒരാൾക്ക് 19 വയസുമാത്രമാണ് പ്രായമെന്നും പെൺകുട്ടിയെ സ്വന്തം ‘അമ്മ തന്നെയാണ് പെൺവാണിഭത്തിനായി പള്ളിയിൽ എത്തിച്ചതെന്നും പോലീസ് പറയുന്നു. പള്ളിയുടെ മറവിൽ പെൺവാണിഭം നടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായെങ്കിലും ഇതുവരെ സംശയങ്ങൾ ഒന്നും ഉയർന്നിരുന്നില്ല. കന്യകുമാരിയിലെ ഏറ്റവും വലിയ പള്ളികളിലൊന്നാണ് ഫെഡറൽ ചർച്ച് ഓഫ് ഇന്ത്യ. പള്ളിയുടെ സ്ഥാപകൻ കൂടിയാണ് സംഭവത്തിൽ അറസ്റ്റിലായ പാസ്റ്റർ ഷൈൻ സിംഗ്.