യഥാർത്ഥ കുറ്റവാളികൾ അറസ്റ്റിൽ ; മതനിന്ദ ആരോപിച്ച് സൗദിയിൽ അറസ്റ്റിലായ കർണാടക സ്വദേശിക്ക് രണ്ടു വർഷത്തിന് ശേഷം മോചനം

മംഗലാപുരം : മതനിന്ദ ആരോപിച്ച് സൗദി പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ടു വർഷത്തോളമായി ജയിലിൽ കഴിയുകയും ചെയ്ത മംഗലാപുരം കർക്കല സ്വദേശിയായ ഹരീഷ് ബംഗരെയ്ക്ക് മോചനം. സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന ഹരീഷ് ബംഗാരയുടെ വ്യാജ ഫേസ്‌ബുക്ക് അകൗണ്ടിലൂടെ സൗദി ഭരണാധികാരിയെയും ഇസ്‌ലാം മതത്തിനും എതിരായി മോശം പരാമർശം നടത്തിയതിനാണ് ഹരീഷ് ബംഗാരെയെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബറിലാണ് ഹരീഷ് ബംഗാരെ അറസ്റ്റിലാകുന്നത്.

അതേസമയം സൗദി പോലീസിന്റെ അന്വേഷണത്തിൽ മതനിന്ദ നടത്തിയത് ഹരീഷ് ബംഗരെ അല്ലെന്ന് തെളിഞ്ഞിരുന്നു. കർണാടക മൂഡബിദ്രി സ്വദേശികളായ അബ്ദുൽ ഹുയസും,അബ്ദുൽ തുയസുമാണ് ഹരീഷ് ബംഗരയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് അകൗണ്ട് നിർമ്മിച്ച് വ്യജ പ്രചാരണം നടത്തിയത്. സഹോദരങ്ങളായ ഇരുവരെയും സൗദി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഹരീഷ് ബംഗരെ നിരപരാധിയാണെന്ന് തെളിഞ്ഞത്.

മതനിന്ദ നടത്തി എന്ന് ആരോപിച്ച് ഹരീഷ് ബംഗരെ അറസ്റ്റിലായ സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്തിരുന്നു. ഹരീഷ് ബംഗരെയുടെ പേരിൽ സ്ക്രീഷോട്ടുകൾ പ്രചരിച്ചതോടെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും ഹരീഷ് ബംഗരെയേ പിരിച്ച് വിട്ടിരുന്നു. മലയാളികൾ അടക്കമുള്ളവരുടെ വൻ പ്രതിഷേധമാണ് ഹരീഷ് ബംഗരേയ്‌ക്കെതിരെ നടന്നത്.