കാമുകിക്ക് മറ്റൊരാളുമായി അടുപ്പമെന്ന് സംശയം ; എൻജിനീയറിങ് വിദ്യാർത്ഥിനിയെ കുത്തികൊലപ്പെടുത്തി യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ആന്ധ്രാപ്രദേശ് : വിജയവാഡയിൽ എൻജിനിയറിങ് വിദ്യാർത്ഥിനിയെ യുവാവ് കുത്തികൊലപ്പെടുത്തി. ഗുണ്ടൂർ സ്വദേശിയും ബിടെക് മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ രമ്യശ്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശശികൃഷ്ണ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം റോഡിലൂടെ നടന്ന് പോകുകയായിരുന്ന രമ്യശ്രീയെ ശശി കൃഷ്ണ തടഞ്ഞ് നിർത്തുകയും. തുടർന്ന് കൈവശം സൂക്ഷിച്ചിരുന്ന കത്തി കൊണ്ട് വയറിലും, കഴുത്തിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാർ ഓടികൂടിയപ്പോൾ ഓടി രക്ഷപെട്ട പ്രതിയെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓടി രക്ഷപെട്ട പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. രമ്യശ്രീയും ശശികൃഷ്ണയും ആറുമാസം മുൻപ് ഇൻസ്റാഗ്രാമിലൂടെ പരിചയപ്പെടുകയും തുടർന്ന് പ്രണയത്തിലാകുകയുമായിരുന്നു. ഇതിനിടയിൽ രമ്യശ്രീ മറ്റൊരു യുവാവുമായി അടുപ്പത്തിലാണെന്ന് ശശികൃഷ്ണ സംശയിച്ചു. ഈ സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറയുന്നു.