അഫ്‌ഗാനിസ്ഥാനിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി

ന്യുഡൽഹി : താലിബാൻ ഭീകരർ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്ഥാനിൽ നിന്ന് 220 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി. തജികിസ്ഥാൻ,ഖത്തർ വഴിയുള്ള വീമാനങ്ങളാണ് ഇന്ത്യയിലെത്തിയത്.

അമേരിക്കൻ വീമാനങ്ങളിൽ ഖത്തറിൽ എത്തിയ ഇന്ത്യൻ പൗരന്മാരെയും നാട്ടിലെത്തിച്ചു. ഇന്ത്യൻ പൗരന്മാർക്കൊപ്പം നേപ്പാൾ പൗരന്മാരെയും നാട്ടിലെത്തിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ രക്ഷാ പ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.